തിരുവനന്തപുരം : ഷൂട്ടിങ് പരിശീലകന് ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
നീണ്ട 19 വർഷത്തോളമായി ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു. വിവിധ ഒളിംപിക്സ് മത്സരങ്ങളിൽ ഇന്ത്യ ഷൂട്ടിങ്ങിൽ സ്വർണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്.
1976 ൽ ദേശീയ ചാംപ്യനും 5 തവണ ഷൂട്ടിങ്ങിൽ സംസ്ഥാന ചാംപ്യനുമായിരുന്നു ഇദ്ദേഹം. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്.