തിരുവനന്തപുരം : ശാരദാ മുരളീധരൻ ഇന്നു ചീഫ് സെക്രട്ടറി പദമൊഴിയും. സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. ഭർത്താവ് വി. വേണു ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ശാരദാ മുരളീധരൻ ചീഫ് സെക്രട്ടറിയായത്. ഡോ. എ. ജയതിലകാണ് ശാരദാ മുരളീധരന്റെ പിൻഗാമി.
ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായാണ് ഡോ. എ. ജയതിലക് ചുമതലയേൽക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്.
ജയതിലകിനെതിരേ ലഭിച്ച ചില പരാതികളിൽ ചില മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. നിലവിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നു മടങ്ങി വരാൻ താൽപര്യം കാട്ടാതിരുന്ന സാഹചര്യത്തിലാണ് ജയതിലകിനെ നിശ്ചയിച്ചത്.