തിരുവനന്തപുരം : മോട്ടർ വാഹന വകുപ്പിൽ കൂട്ടസ്ഥലം മാറ്റം.110 അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ എൻഫോസ്മെന്റ് വിങ്ങിലേക്ക് സ്ഥലമാറ്റി. സ്ഥലമാറ്റ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിങ്ങിൽ 4 വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിലേക്ക് മാറ്റി ഇന്നലെയാണ് സ്ഥലമാറ്റ ഉത്തരവ് ഇറങ്ങിയത്.വിങ്ങിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ 110 പേരെയാണ് മാറ്റിയത്. സ്ഥലമാറ്റം ലഭിച്ച ഉദ്യോഗസ്ഥർ 48 മണിക്കൂറിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം എന്നും ഉത്തരവിൽ പറയുന്നു.എന്നാൽ സ്ഥലമാറ്റ ഉത്തരവ് ചട്ടം ലംഘിച്ചാണ് എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആരോപണം.സ്പാർക് വഴി ഉദ്യോഗസ്ഥരുടെ വിലിങ്നെസ് ഉറപ്പാക്കിയല്ല ഇപ്പോഴത്തെ മാറ്റം എന്നും ആരോപണമുണ്ട്. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണ്.ജനറൽ ട്രാൻസ്ഫർ നടത്താതെയുള്ള മാറ്റം അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.സ്ഥലമാറ്റ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.