തിരുവനന്തപുരം : അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി, എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം ലൂർദ് ഫെറോന പള്ളിയിലെത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്.
സ്നേഹയാത്ര പോലെ വീടുകളിൽ എത്തി ഒരു സ്പെഷ്യൽ വിസിറ്റിൻ്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ആലഞ്ചേരിയെ കണ്ടു ഈസ്റ്റർ ആശംസ അറിയിച്ചു. ഇത്തവണ സ്നേഹ യാത്ര ഇല്ലായിരുന്നു. പ്രത്യേകം ഒരു പരിപാടി വേണ്ട എന്ന് കരുതി.
മുനമ്പത്ത് പ്രശ്നം ആര് പരിഹരിക്കുമെന്ന് ജനങ്ങൾക്കറിയാം. 35 കൊല്ലം പലരും ഭരിച്ചു. അവരൊക്കെ എന്ത് ചെയ്തു എന്നും ജനങ്ങൾക്കറിയാം. വഖഫ് ബിൽ നടപ്പിൽ ആക്കുമ്പോൾ മുനമ്പം പ്രശ്നം പരിഹാരം ഉണ്ടാകും. ആ വിശ്വാസം ആണ് തനിക്കുള്ളത്. കിരൺ റിജ് ജൂ പറഞ്ഞത് താൻ സദുദ്ദേശത്തോടെയാണ് കാണുന്നത്. ഇവിടെ മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കുന്നു. ബില്ല് സുപ്രീംകോടതിക്ക് പുറത്തെത്തി നടപ്പിലാകുമ്പോൾ മുനമ്പം പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം വിഷയം പരിഹരിക്കാൻ സംസ്ഥാന സർക്കാറും , കേന്ദ്ര സർക്കാറും ശ്രമം നടത്തുന്നുണ്ടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. നിയമം അടിച്ചേൽപ്പിക്കാൻ കഴിയില്ല. നിയമം നടപ്പിലാക്കുമ്പോൾ പരിഹാരം ഉണ്ടാകുമെന്നാണ് സർക്കാർ പറയുന്നത്. BJP സംസ്ഥാന അധ്യക്ഷൻ്റെ സന്ദർശനം അനൗദേഗികമാണ്.തനിക്ക് സഭയിൽ നിലവിൽ വലിയ ഉത്തരവാദിത്വങ്ങളില്ല. എൺപതാം പിറന്നാളിന് ആശംസ അർപ്പിക്കനാണ് രാജീവ് ചന്ദ്രശേഖർ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.