കോട്ടയം : ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്പെക്ടറെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്.
പത്തനംതിട്ട കീഴ്വായ്പൂര് സ്വദേശിയായ അനീഷ് വിജയന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. വെള്ളിയാഴ്ച സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹത്തെ കാണാതായതെന്ന് പരാതി.
വിവരം ലഭിക്കുന്നവർ 9497987072,9497980328 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.