തിരുവനന്തപുരം : നിർത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് നീങ്ങി മറ്റൊരു ബസിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.
കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പൂവാറിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.