ന്യൂഡല്‍ഹി : മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി 2025 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 15നാണ് പരീക്ഷ. ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.
ഇന്ന് ( വ്യാഴാഴ്ച) വൈകീട്ട് മൂന്ന് മണി മുതല്‍ മെയ് ഏഴുവരെ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് ഏഴിന് രാത്രി 11.55 വരെ അപേക്ഷിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. natboard.edu.in. എന്ന സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
രണ്ടു ഷിഫ്റ്റുകളിലായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുന്നത്. രാവിലെ 9 മണി മുതല്‍ 12.30 വരെയുള്ള മൂന്നര മണിക്കൂറും ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ ഏഴു മണി വരെയുമാണ് ഷിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള 52000 പിജി മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി രണ്ടുലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുമെന്നാണ് കണക്കുകൂട്ടല്‍.