തിരുവനന്തപുരം : ഹോളിയോടനുബന്ധിച്ച് സ്പെഷൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ഡൽഹി, മുംബൈ ഹോളി സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്- നിസാമുദ്ദീൻ (06073) സ്പെഷൽ 14 ന് ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് 16 ന് രാത്രി 8.40ന് നിസാമുദ്ദീനിൽ എത്തും. മടക്ക ട്രെയിൻ (06074) 17 ന് പുലർച്ചെ 4.10 ന് പുറപ്പെട്ട് 19ന് ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം നോർത്തിൽ എത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ . 14 തേഡ് എസി ഇക്കോണമി കോച്ചുകൾ ട്രെയിനിലുണ്ടാകും.
ലോകമാന്യതിലക്- തിരുവനന്തപുരം നോർത്ത് സ്പെഷൽ (01063) 13 ന് വൈകിട്ട് 4ന് പുറപ്പെട്ട് 14 ന് രാത്രി 10.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (01064) തിരുവനന്തപുരം നോർത്തിൽ നിന്ന് 15 ന് വൈകിട്ട് 4.20 ന് പുറപ്പെട്ട് 17ന് പുലർച്ചെ 12.45 ന് കുർളയിലെത്തും.
കൊങ്കൺ വഴിയാണ് സർവീസ്. സെക്കന്റ് എസി -2, തേഡ് എസി- 6, സ്ലീപ്പർ -9, സെക്കന്റ് ക്ലാസ് – 4 എന്നിങ്ങനെയാണ് കോച്ചുകൾ. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.