ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീര്‍ ഇത്തിഹാദുല്‍ മുസ്ലീമീന്, അവാമി ആക്ഷന്‍ കമ്മിറ്റി എന്നീ സംഘടനകളെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി.
1987ന് ശേഷം രൂപം കൊണ്ട ജമ്മു കശ്മീര്‍ ഇത്തിഹാദുല്‍ മുസ്ലീമീനെ മന്‍സൂര്‍ അബ്ബാസ് അന്‍സാരിയാണ് നയിക്കുന്നത്. അവാമി ആക്ഷന്‍ കമ്മിറ്റിക്ക് ഉമര്‍ ഫാറുഖുമാണ് നേതൃത്വം നല്‍കുന്നത്. ജമ്മുകശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് ഇവ രണ്ടും. വിവിധസമയങ്ങളില്‍ ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് ഹാനികരമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇരു സംഘടനകളും ഏര്‍പ്പെട്ട സാഹചര്യത്തിലാണ് നിരോധനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യാ വിരുദ്ധ പ്രചാരണള്‍ നടത്തുന്നതിലും ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായും 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം രണ്ട് ഗ്രൂപ്പുകളെയും അഞ്ച് വര്‍ഷത്തേക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.