പാലക്കാട് : എക്സൈസിന്റെ പാലക്കാട് ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
എക്സൈസ് ഓഫീസിന് മുന്നിലെ റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഏതാനും പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇപ്പോഴും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി വ്യാപനത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ ജില്ലയായ പാലക്കാട്ട് ലഹരി വ്യാപനം കൂടുതലാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.