കോഴിക്കോട് : താമരശ്ശേരിയിൽ മർദനമേറ്റ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി പോലിസ് രേഖപ്പെടുത്തും. കൊലപാതകത്തിൽ നേരത്തെ പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമാണ് പോലീസ് അന്വേഷിക്കുന്നത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ, ആ സമയത്ത് ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. സംഘർഷം ഉണ്ടായ സ്ഥലത്തെയും, സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും.
മുതിർന്ന ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതം ആണെന്ന് കുടുംബം ആരോപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് പോലീസിന്റെ വിശദമായ അന്വേഷണം.