പാലക്കാട് : തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നു. സംസ്ഥാന കോർഡിനേറ്റർ മിൻഹാജാണ് രാജിവെച്ചത്. പി.വി അൻവറിനൊപ്പം തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിക്കാനില്ലെന്ന് രാജിവെച്ച ശേഷം മിൻഹാജ് പറഞ്ഞു.
പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥി കൂടിയായിരുന്നു മിൻഹാജ്. അൻവറിനൊപ്പം ഡിഎംകെയിലും മിൻഹാജ് ഉണ്ടായിരുന്നു. തൃണമൂലിന്റെ എല്ലാ സ്ഥാനവും രാജിവെച്ചതായി മിൻഹാജ് പ്രഖ്യാപിച്ചു.
‘ഡിഎംകെയിൽ ചേർന്നത് തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷിയായത് കൊണ്ടാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാൽ തൃണമൂൽ എൻഡിഎയിൽ ചേരുമെന്ന് ഭയമുണ്ട്. അതിനാളാണ് തൃണമൂലിലെ സ്ഥാനങ്ങൾ രാജിവെക്കുന്നത്’ – മിൻഹാജ് പറഞ്ഞു.