പാലക്കാട് : ബ്രൂവറി അനുമതിയുടെ പേരിൽ വിവാദത്തിലായ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎമ്മിൻ്റെ അവിശ്വാസപ്രമേയ നീക്കം. പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നൽകി.
തങ്ങള്‍ അറിയാതെയാണ് ബ്രൂവറിക്ക് വേണ്ടിയുള്ള അനുമതി നല്‍കിയത് എന്നായിരുന്നു കോണ്‍ഗ്രസ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് പറഞ്ഞിരുന്നത്. എന്നാല്‍ 2024ല്‍ പഞ്ചായത്തിനെ ബ്രൂവറിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക വേണ്ടി ക്ഷണിച്ച ഒരു കത്ത് പുറത്തുവന്നതോടുകൂടി പഞ്ചായത്തിന്റെ വാദത്തിന് താളം തെറ്റുകയായിരുന്നു.
ഈ കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ചാണ് സിപിഐഎം അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. ബ്രൂവറി വരുന്ന കാര്യം തുടക്കം മുതൽ തന്നെ കോണ്‍ഗ്രസിന് അറിയാമായിരുന്നു എന്ന് ബിജെപിയും ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചായത്തിൽ കോൺഗ്രസിന് ഒൻപതും, സിപിഐഎമ്മിന് എട്ടും, ബിജെപിക്ക് അഞ്ച് അംഗങ്ങളുമാണുള്ളത്.