ന്യൂഡൽഹി : അഴിമതിക്കേസ് സംബന്ധിച്ച് ജെ എൻ യുവിലെ പ്രൊഫസർ ഉൾപ്പെടെ നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനടക്കം 6 ആറ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് സി ബി ഐ. അറസ്റ്റിലായവരുടെ കൂട്ടത്തിൽ കോനേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ വൈസ് ചാൻസലർ ജി.പി സാരധി വർമ്മ, സ്ഥാപനത്തിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്.
അതേസമയം, എഫ് ഐ ആറിൽ കെ എൽ ഇ എഫ് പ്രസിഡൻ്റ് കോനേരു സത്യനാരായണ, നാക് മുൻ ഉപ ഉപദേഷ്ടാവ് എൽ മഞ്ജുനാഥ റാവു, ബെംഗളൂരു സർവകലാശാലയിലെ ഐക്യുഎസി-നാക് പ്രൊഫസറും ഡയറക്ടറുമായ എം ഹനുമന്തപ്പ, നാക് അംഗം എം.എസ് ശ്യാംസുന്ദർ എന്നിവരുടെ പേരും ഉണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
സി ബി ഐ കെ എൽ ഇ എഫിന് എ++ അക്രഡിറ്റേഷനായി നാക് ഇൻസ്പെക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് കൈക്കൂലി നൽകിയെന്ന് ആരോപിക്കപ്പെട്ട നിരവധി വ്യക്തികളെ വലയിലാക്കിയിരുന്നു. പിന്നാലെയാണ് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുന്നത്.
എഡിഎമ്മിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം : എം.വി ജയരാജന്
Read more