ഡല്‍ഹി : എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനകം കാൻസർ സെന്റര്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വരുന്ന സാമ്പത്തിക വർഷം 200 കേന്ദ്രം തുടങ്ങും. മെഡിക്കൽ കോളജുകളിൽ 12 ലക്ഷം അധിക സീറ്റുകളെന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട മൈക്രോ വ്യവസായങ്ങൾക്ക് 1.5 ലക്ഷം കോടിഅനുവദിക്കും. യുവാക്കൾക്ക് ചെറുകിട വ്യവസായങ്ങളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. കയറ്റുമതി സംരംഭങ്ങൾക്ക് 20 കോടി വായ് പ നൽകും.
സംസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിന് കൈത്താങ്ങ് നൽകുന്നതാണ് ബജറ്റെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. സംസ്ഥാങ്ങൾക്ക് 1.5 ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ മൂലധന ചെലവുകൾക്കായി നൽകും. 50 വർഷത്തെ സമയ പരിധിയാണ് ഇതിനായി അനുവദിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.