തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ചികിത്സ നല്‍കും. ദൗത്യം ഇന്ന് തന്നെ ആരംഭിക്കാന്‍ വേണ്ട നടപടി തുടങ്ങിയെന്ന് ഡോ. അരുണ്‍ സക്കറിയ അറിയിച്ചു.
ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവിൽ വനം വകുപ്പ്. എന്നാൽ, മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.
ദിവസങ്ങൾക്കു മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം.