തൃശൂര്‍ : ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്ക്. പുതുക്കാട് വരെയും തെക്കോട്ട് ബിആര്‍ഡി വരെയും അനുഭവപ്പെട്ട ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞു. വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ, പാലിയേക്കര ടോള്‍പ്ലാസയില്‍ സിപിഐഎം പ്രതിഷേധിച്ചു. സിപിഐഎം ഒല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. ഏകദേശം 15 മിനിറ്റ് ആണ് ഇത്തരത്തില്‍ തുറന്നിട്ടത്.സമരത്തിന് സിപിഐഎം ഒല്ലൂര്‍ ഏരിയ സെക്രട്ടറി എന്‍ എന്‍ ദിവാകരന് , ഏരിയ കമ്മിറ്റി അംഗം കെഎം വാസുദേവന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എംവി ഉദയന്‍ എം കെ സന്തോഷ്, , ഇ കെ രവി, ടി കെ ഹരിദാസ്, അതുല്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി.