കോഴിക്കോട് : വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്നു വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മഹമ്മദ് മുഷ്ഫിഖാണ് (19) മരിച്ചത്. പരപ്പനങ്ങാടിക്കു സമീപമാണ് അപകടം.
അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിനു സമീപം കല്യാണത്തിൽ പങ്കെടുത്തു തിരികെ വീട്ടിലേക്ക് വരികയായിരുന്നു. സ്കൂളിനു അടുത്തു തന്നെ ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. രാത്രി 8.25 ഓടെയാണ് അപകടം. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോ മൊബൈൽ വിഭാഗം വിദ്യാർഥിയാണ്.
മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. മാതാവ്: ഷെരീഫ. സഹോദരൻ: മുഷറഫ്.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more