പത്തനംതിട്ട : പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഗമണിലേക്ക് ഉല്ലാസയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിന്റെ വാഹനമാണ് മറിഞ്ഞത്.
കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ടു ബസുകളിലായിട്ടാണ് സംഘം യാത്ര തിരിച്ചത്. ഇതില്‍ ഒരു ബസ് ആണ് രാവിലെ ആറരയോടെ കല്ലുകുഴി ഭാഗത്തുവെച്ച് നിയന്ത്രണം വിട്ടുമറിഞ്ഞത്.
അമിതവേഗതയാണോ അപകടകാരണമെന്ന് അധികൃതര്‍ പരിശോധിച്ചു വരുന്നു. 51 പേരാണ് മറിഞ്ഞ ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 46 ഓളം പേര്‍ക്ക് ചെറിയ പരിക്കുണ്ട്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.