മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എംഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി.
ഇരു സംഘടനകളും ഫ്ലക്സുകൾ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർണിവല്ലിനിടെയായിരുന്നു സംഘർഷം.
പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സതേടി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.