തിരുവനന്തപുരം : കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയും വിധിച്ചു. 7, 10, 12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്.
നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവർ ആർഎസ്എസ് പ്രവർത്തകരാണ്.
2013 ലാണ് കേസിനാസ്പദമായ സംഭവം. സിപിഐഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ആർഎസ്എസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.