പത്തനംതിട്ട : പത്തനംതിട്ട പോക്സോ കേസിലെ രണ്ട് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. നഗരത്തിലെ ചുട്ടിപ്പാറയിൽ വെച്ച് പീഡിപ്പിച്ചു എന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുട്ടിപ്പാറയിൽ എത്തിച്ച് തെളിവെടുക്കുന്നത്. കേസിൽ 10 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും സുഹൃത്തുകളുമെന്നും ഉണ്ടെന്നാണ് കണ്ടെത്തൽ. പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത് അച്ഛന്റെ ഫോൺ വഴിയെന്നും പൊലീസ് . കേസിൽ 62 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞു എന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു.