കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവറെ കാണാനില്ല എന്ന് പരാതി. മാമി തിരോധാനക്കേസിൽ നേരത്തെ ഡ്രൈവറെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇയാളുടെ ഭാര്യയെയും കാണാനില്ലെന്നാണ് വിവരം. ഒരുമിച്ചു ഒളിവിൽ പോയെന്നാണ് സംശയം. ബന്ധുക്കളാണ് പരാതി നല്കിയത്. നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
2023 ആഗസ്ത് 22നാണ് വീട്ടിൽനിന്ന് ഇറങ്ങിയ മാമിയെ കാണാതാകുന്നത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷൻ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണിൽ ബന്ധപ്പെടാനായിരുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കേസിൽ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.