ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയുമായി കോൺഗ്രസ്. പ്രകടനപത്രികയിലാണ് കോൺഗ്രസ് ജീവൻ രക്ഷാ യോജന പദ്ധതി ഉൾപ്പെട്ടുത്തിയത്.
ജീവൻ രക്ഷാ യോജന പ്രകാരം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കും. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനൊപ്പം രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ചേർന്നാണ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
രാജസ്ഥാനിൽ സമാനമായ ഒരു പദ്ധതി കോൺഗ്രസ് ആരംഭിച്ചിരുന്നു. രാജസ്ഥാനിൽ ഇതൊരു വിപ്ലവകരമായ പദ്ധതിയായിരുന്നുവെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
ഡൽഹിയിൽ ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.