വയനാട് : വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ആക്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം.
കുടൽ കടവിൽചെക്കു ഡാം കാണാനെത്തിയ രണ്ടുസംഘങ്ങൾ തമ്മിൽ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതന് തടയുകയായിരുന്നു. കൈപിടിച്ച് മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ കാറിൽ അരക്കിലോമിറ്ററോളം വലിച്ചിഴച്ചെന്നാണ് പരാതി. അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മാതനെ മെഡിക്കൽ കോളജ് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.