ന്യൂഡൽഹി : വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തെന്നും ഇവരിൽ 13 പേർ ബംഗ്ലാദേശ് പൗരന്മാരാണെന്നും ഡൽഹി പോലീസ് പറഞ്ഞു.
നാല് പേർ ഡൽഹിക്കാരും മൂന്ന് പേർ മഹാരാഷ്ട്രക്കാരും ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് പിടിയിലായത്. വിദേശികൾക്ക് വേണ്ടി ഇന്ത്യയിലെ ജനന സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകളാണ് ആദ്യം ഇവർ ഉണ്ടാക്കുന്നത്.
പിന്നീട് ഇത് ഉപയോഗിച്ച് മറ്റ് രേഖകൾ നേടും. ഈ രേഖകൾ എല്ലാം സമർപ്പിച്ച് പാസ്പോർട്ട് സ്വന്തമാക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനമെന്നും പോലീസ് പറഞ്ഞു.