ന്യൂഡൽഹി : കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് വീണ്ടും പുനഃരാരംഭിക്കും. 101 കർഷകരാണ് ഡൽഹിയിലേക്ക് കാൽനടയായി സഞ്ചരിക്കുക. സമാധാനപരമായിട്ടായിരിക്കും മാർച്ച് നടത്തുകയെന്ന് കർഷക നേതാവ് സർവെൻ സിംഗ് പന്ദർ വ്യക്തമാക്കി.കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷം ഉണ്ടായിരുന്നു. സമരം ശക്തമാക്കും മുമ്പ് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും
നിരാഹാര സമരം നടത്തുന്ന ജഗജീത് സിംഗ് ദല്ലേ വാളിന്റ ആരോഗ്യ നില മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കർഷകർ നടത്തിയ ദില്ലി ചലോ മാർച്ചിൽ പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചതോടെയാണ് കര്‍ഷകര്‍ മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു. കർഷകർ കഴിഞ്ഞ രണ്ട് തവണയായി നടത്തിയ മാർച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്. ശംഭു അതിർത്തിയിൽ ഈ വർഷം ഫെബ്രുവരി മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ സമരത്തിലാണ്.