കൊച്ചി : മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന്. ജുഡീഷ്യല്‍ കമ്മീഷന്റെ കാക്കനാട്ടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ പരാതികളറിയിക്കാം.
1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്682030 എന്ന വിലാസത്തിലാണ് പരാതികള്‍ അറിയിക്കേണ്ടത്. സര്‍ക്കാര്‍ പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫീസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നേരിട്ടും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും കമ്മീഷന് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡിഷ്യല്‍ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. കൊച്ചി താലൂക്ക് ജൂനിയര്‍ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെര്‍ട്ടിസാണ് നോഡല്‍ ഓഫീസര്‍. ഈ മാസം 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഒരാഴ്ച മുന്നെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കമ്മീഷന് ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. കമ്മീഷന് മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തുക. താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.
കെ റെയില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; പോസിറ്റീവെന്ന് എംഡി
December 5, 2024സ്മാര്‍ട്ട് സിറ്റിയും സില്‍വര്‍ ലൈനും കേരളത്തിന് ആവശ്യം : മുഖ്യമന്ത്രി
December 5, 2024കൊച്ചി : മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന്. ജുഡീഷ്യല്‍ കമ്മീഷന്റെ കാക്കനാട്ടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ പരാതികളറിയിക്കാം.
1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്682030 എന്ന വിലാസത്തിലാണ് പരാതികള്‍ അറിയിക്കേണ്ടത്. സര്‍ക്കാര്‍ പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫീസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നേരിട്ടും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും കമ്മീഷന് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡിഷ്യല്‍ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. കൊച്ചി താലൂക്ക് ജൂനിയര്‍ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെര്‍ട്ടിസാണ് നോഡല്‍ ഓഫീസര്‍. ഈ മാസം 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഒരാഴ്ച മുന്നെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കമ്മീഷന് ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. കമ്മീഷന് മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തുക. താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.
Related posts
ഹണി റോസിന്റെ പരാതി : ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്
Read more
നേപ്പാളിലെയും ടിബറ്റിലെയും ഭൂചലനം : മരണസംഖ്യ 95 ആയി ഉയർന്നു; 130 പേർക്ക് പരിക്ക്
Read more
അസമിലെ കൽക്കരി ഖനി അപകടം : 3 തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Read more
കാര്‍ റെയ്സിങ് പരിശീലനത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു; നടന് അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു
Read more