കൊല്ലം : കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.
മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ, അടിഭാഗത്ത് സ്ഥാപിച്ചിരുന്ന കമ്പികള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് നാലു തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നു. അവര്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്.
നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു. കൊല്ലം ബൈപ്പാസുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തില്‍ ഗുരുതരമായ ഉദാസീനതയാണ് ഉണ്ടായത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എന്‍എച്ച് അധികൃതര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.