റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിലെ മൊറാബാദി മൈതാനത്താണ് സത്യപ്രതിജ്ഞ.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, മമത ബാനർജി തുടങ്ങിയ പ്രമുഖ ഇന്ത്യ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞയ്ക്കെത്തും.
ജാർഖണ്ഡിന്റെ 14-ാം മുഖ്യമന്ത്രിയാകുന്ന സോറൻ മുന്പ് മൂന്നുവട്ടം മുഖ്യമന്ത്രിയായിട്ടുണ്ട്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഇന്ത്യ സഖ്യത്തിന് 56 പേരുടെ പിന്തുണയുണ്ട്.