തിരുവനന്തപുരം : കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന് പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു. അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് ഈടാക്കും. കൃഷിയിടത്തില്‍ നേരിട്ടെത്തി നല്കുന്ന സേവനങ്ങള്‍ക്കും ഫീസുണ്ട്.
കൃഷിക്കൂട്ടം, കൃഷിശ്രീ, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മസേന, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രങ്ങള്‍. ചെറുകിട, നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തുടങ്ങി വിജയസാധ്യത വിലയിരുത്തി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.