തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ അതൃപ്തി പരസ്യമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. ജയിക്കുമ്പോൾ ക്രെഡിറ്റ് മറ്റുള്ളവർക്കും തോൽക്കുമ്പോൾ ഉത്തരവാദിത്തം തനിക്ക് മാത്രവുമാകുന്നു. വി.മുരളീധരൻ പ്രസിഡന്റ് ആയിരിക്കുമ്പോഴും ഉപതെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടുണ്ട്. അന്ന് മുരളീധരൻ രാജിവയ്ക്കണമെന്ന് ആരും പറഞ്ഞില്ലെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാം കേൾക്കാൻ വിധിക്കപ്പെട്ടവനാണല്ലോ ഞാന്‍. സ്ഥാനാർഥി നിർണയത്തിൽ പ്രശ്നമുണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. ഇ.ശ്രീധരന് ലഭിച്ച വോട്ട് നേടാൻ കൃഷ്ണകുമാറിന് കഴിഞ്ഞില്ല. വി മുരളീധരന് പരാജയത്തിൽ ഉത്തരവാദിത്തമില്ല. ഞങ്ങളെ തെറ്റിക്കാൻ ശ്രമിച്ചാൽ നടക്കില്ല. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ്. നഗരസഭയിൽ മാത്രമല്ല വോട്ട് കുറഞ്ഞതെന്നും ശോഭ സുരേന്ദ്രൻ ആരെയും അട്ടിമറിച്ചില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തെ സന്നദ്ധത അറിയിച്ചു. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.