പാലക്കാട്ട് : തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാലക്കാട്ട് യുഡിഎഫിനു ഞെട്ടിപ്പിക്കുന്ന മുന്നേറ്റം. 56 ബൂത്തുകൾ എണ്ണുമ്പോൾ 1,418 വോട്ടുമായാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിലാണ് എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ രാഹുൽ പിന്നിലാക്കിയത്.