തിരുവനന്തപുരം : അനാവശ്യവും അശാസ്ത്രീയവുമായ രീതിയിലുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്.
ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ഇവയുടെ ഉപയോഗത്തിൽ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായതായാണ് അവർ പറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇത് സാധ്യമായതെന്നാണ് മന്ത്രി പറഞ്ഞത്.
ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാനായി കർശന നടപടികളെടുത്തുവെന്നും, അത് വിളിച്ചറിയിക്കാൻ ജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ നല്‍കിയെന്നും, ഇവയെക്കുറിച്ച് അവബോധം ശക്തമാക്കിയെന്നും പറഞ്ഞ വീണ ജോർജ്, എല്ലാ ആശുപത്രികളെയും എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ടാക്കുമെന്നും കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രതികരണം അനാവശ്യമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് വട്ടിയൂർക്കാവ് യു പി എച്ച് സിയിൽ നടത്തിയ ബോധവൽക്കരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്ന അവസരത്തിലായിരുന്നു.