കോട്ടയം : വെളുത്തുള്ളിയുടെ വില ഉയരുന്നു. കിലോഗ്രാമിന് 440 രൂപയാണിപ്പോൾ വെളുത്തുള്ളിക്ക് വില. ആറു മാസത്തിനിടെ 200 രൂപയോളമാണ് വെളുത്തുള്ളിയുടെ വില വർധിച്ചിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വെളുത്തുള്ളി വില ഉയരാൻ കാരണം.
വിളവെടുപ്പു സമയത്ത് മഴ പെയ്യുകയും പിന്നീട് ചൂടു കൂടുകയും ചെയ്തതാണ് വെളുത്തുള്ളി കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഇനി ഏപ്രിൽ വരെ തൽസ്ഥിതി തുടരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.