തിരുവനന്തപുരം : സംസ്ഥാനത്ത് സവാളവില കുത്തിക്കുന്നു. തിരുവനന്തപുരത്ത് ചില്ലറ വിപണിയിൽ 90 ഉം കോഴിക്കോട് 80 രൂപയുമായി . ഒരാഴ്ചക്കിടെയാണ് സവാളയ്ക്ക് വലിയ വിലവർധന ഉണ്ടായത്.
കേരളത്തിലേക്ക് സവാള എത്തിക്കുന്ന മഹാരാഷ്ട്രയിലെ നാസിക്, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴയിൽ ഉണ്ടായ കൃഷി നാശമാണ് വില ഉയരാനുള്ള പ്രധാന കാരണം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാർക്കറ്റുകൾ അടച്ചതും വിലക്കയറ്റത്തിനിടയാക്കിയെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ആഴ്ച 50ൽ നിന്നിരുന്ന വിലയാണ് ഒറ്റയടിക്ക് 70 രൂപ കടന്നത്.