പാലക്കാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് ഹോട്ടലിൽ നടന്നത് സാധാരണ പരിശോധന മാത്രമെന്ന് എഎസ്പി അശ്വതി ജിജി. പരിശോധന സിപിഎമ്മിന്റെ പരിശോധനയിലല്ലെന്നും എഎസ്പി പറഞ്ഞു.
പണമിടപാട് നടന്നെന്ന് പരാതി കിട്ടിയിട്ടില്ലെന്നും എഎസ്പി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും മുറി പരിശോധിച്ചെന്നും എഎസ്പി പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ നിന്ന് ഒന്നും കിട്ടിയില്ലെന്നും പോലീസ് അറിയിച്ചു. ഒന്നും കണ്ടെത്തിലില്ലെന്ന് ചെക് റിപ്പോർട്ട് നൽകി. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മോൻ എന്നിവരുടെ മുറികളാണ് പരിശോധിച്ചത്.
12 മുറികൾ പരിശോധിച്ചെന്നാണ് പോലീസ് അറിയിച്ചത്. അതേസമയം പോലീസ് പരിശോധന പ്രത്യേകം ലക്ഷ്യം വച്ചാണെന്ന് ഷാഫി പറമ്പിൽ. പോലീസ് പരിശോധന സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണന്നും ഷാഫി ആരോപിച്ചു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും രാഹുൽ വ്യക്തമാക്കി.