ബംഗളൂരു : ദീപാവലി യാത്രാത്തിരക്ക് പരിഹരിക്കാൻ കേരളത്തിലേക്കുൾപ്പെടെ കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസുകൾ. ഈ മാസം 31 മുതൽ നവംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ. 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുക.
കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കർണാടക ആർടിസി ബസുകൾ സർവീസ് നടത്തുക. ശാന്തിനഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കുക.
സീറ്റ് റിസർവേഷനു കൂടുതൽ സൗകര്യമൊരുക്കും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുണ്ട്.