കൊച്ചി : എച്ച്എംടി ജംക്ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംക്ഷനിലേക്ക് പ്രവേശനമുണ്ടാകില്ല.
പാലാരിവട്ടം, വൈറ്റില ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ രാവിലെ 9 മുതൽ രാത്രി 9 വരെ ഇടപ്പള്ളി ജംക്ഷനിൽ നിന്ന് നേരെ ദേശീയപാത 66 ൽ പ്രവേശിച്ച് ചേരാനല്ലൂർ സിഗ്നൽ ജംക്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി കളമശേരിയിലെത്തി ആലുവ ഭാഗത്തേക്ക് പോകണം.
എച്ച്എംടി ജംക്ഷനിൽ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.