കസബ്ലാങ്ക : മൊറോക്കൻ ഫുട്ബോൾതാരം അബ്ദൽ അസീസ് ബറാഡ അന്തരിച്ചു. 35കാരനായ താരം ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.
2012 മുതൽ 2015 വരെയുള്ള കാലയാളവിൽ മൊറോക്കോയുടെ മധ്യനിര താരമായിരുന്ന അബ്ദൽ അസീസ്
മൊറോക്കോക്കായി 28 മത്സരങ്ങളിൽ കളത്തിലിറങ്ങുകയും നാല് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.
ഫ്രാൻസിൽ ജനിച്ച താരം 2007 മുതൽ 2010 വരെ പി.എസ്.ജി ബി ടീം താരമായിരുന്നു. തുടർന്ന് സ്പാനിഷ് ടീമായ ഗെറ്റാഫെ, യു.എ.ഇ ക്ലബായ അൽ ജസീറ എന്നിവർക്കായി കളിച്ച താരം ഫ്രഞ്ച് വമ്പൻമാരായ മാഴ്സലെക്കായും കളിച്ചു. തുടർന്ന് സൗദി ക്ലബായ അൽ നസറിനായും പന്തുതട്ടി.
പി.എസ്.ജിയും മാഴ്സലെയും മൊറോക്കൻ ഫുട്ബോൾ അസോസിയേഷനും മരണത്തിൽ അനുശോചനം അറിയിച്ചു.