പാലക്കാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി. ബിഡിജെഎസ് ജില്ലാ കമ്മറ്റിയംഗം എസ്. സതീശ് നാമനിർദേശ പത്രിക നൽകി. ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് സതീശ് പറഞ്ഞു.
ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ വേണം പരിഗണിക്കാനെന്ന് തുടക്കം മുതൽക്കേ ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അവഗണിച്ചുകൊണ്ട് ഈഴവ സമുദായത്തിനു പുറത്തുള്ള നേതാവായ സി. കൃഷ്ണകുമാറിനെ മത്സരിക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.