ന്യൂഡൽഹി : ജസ്റ്റീസ് സഞ്ജീവ് ഖന്നയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. നിലവിലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നവംബർ 11-നാണ് സത്യപ്രതിജ്ഞ.
സഞ്ജീവ് ഖന്നയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിക്കുന്ന വിവരം കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ എക്സിലൂടെ അറിയിച്ചു.
ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2019ലാണ് ജസ്റ്റീസ് ഖന്ന സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടത്. 2025 മെയ് 13ന് അദ്ദേഹം വിരമിക്കും.