മുംബൈ : മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി എന്‍സിപി ശരദ് പവാര്‍ വിഭാഗം. ബരാമതി മണ്ഡലത്തില്‍ അജിത് പവാറിനെതിരെ ബാരാമതി മണ്ഡലത്തില്‍ സഹോദരപുത്രന് യുഗേന്ദ്ര പവാര്‍ മത്സരിക്കും. ആദ്യഘട്ട പട്ടികയില്‍ 45 പേരാണ് ഇടംപിടിച്ചത്.
അജിത് പവാറിന്റെ ഇളയ സഹോദരന് ശ്രീനിവാസന്റെ മകനാണ് യുഗേന്ദ്ര പവാര്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ ഇസ്ലാം പൂരിലും ജിതേന്ദ്ര അവ്ഹാദ് മുംബൈ കാല്വയിലും അനില്‍ദേശ് മുഖ് കറ്റോളിലും ഹര്ഷവര്ധന് പാട്ടില്‍ ഇന്ദാപൂരിലും മത്സരിക്കും.
ബാരാമതി ലോക്സഭാ മണ്ഡലത്തില്‍ അജിത് പവാര്‍ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചെങ്കിലും ശരദ് പവാറിന്റെ മകള്‍ സുപ്രിയയോട് ഒന്നര ലക്ഷത്തിലേറെ വോട്ടിനു പരാജയപ്പെട്ടിരുന്നു. അന്നു സുപ്രിയയുടെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചയാളാണു യുഗേന്ദ്ര. മൂന്നു പതിറ്റാണ്ടോളമായി ഇവിടെ നിന്നുള്ള എംഎല്‍എയാണ് അജിത് പവാര്‍.
അതേസമയം, എന്‍സിപി അജിത് പവാര്‍ വിഭാഗം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നലെ പുറത്തിറക്കിയിരുന്നു. ബാരാമതിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാറും യേവ്ളയില്‍ മന്ത്രി ഛഗന്‍ ഭുജ്ബലും ഉള്‍പ്പെടെ 38 പേരുടെ പട്ടികയാണു പുറത്തിറക്കിയത്. ദിലീപ് പാട്ടില്‍, ഹസന് മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ധര്‍മറാവു ബാബാ അത്രം തുടങ്ങിയ മന്ത്രിമാരുള്‍പ്പെടുന്ന പട്ടികയില്‍ 26 സിറ്റിങ് എംഎല്‍എമാരാണ് ഇടം പിടിച്ചിരിക്കുന്നത്.