ബംഗളൂരു : ബംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കില്‍ വാഹനങ്ങളുടെ നീണ്ട നിര കാണിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍പ്പെട്ടവര്‍ വാഹനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബുധനാഴ്ച വൈകുന്നേരം നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായതിനെ തുടര്‍ന്ന് ബംഗളൂരു ട്രാഫിക് പൊലീസ് ഇലക്ട്രോണിക്സ് സിറ്റി മേല്‍പ്പാലത്തിന്റെ ഒരു വശം അടച്ചു. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം വന്‍ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
നിരവധി പേര് ബംഗളൂരുവിലെ ഗതാഗതക്കുരുക്കിന്റെ ചിത്രങ്ങളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിട്ടു. ദൃശ്യങ്ങളില്‍ കാറുകളും മറ്റ് വാഹനങ്ങളും നിരനിരയായി നില്‍ക്കുന്നത് കാണാം. ഈ ഗതാഗതകുരുക്കില്‍ മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായാല്‍ അതീജിവിക്കാനാകില്ല. മടിവാള ഭാഗത്തേക്കുള്ള ഇലക്ട്രോണിക് സിറ്റി ഫ്ളൈഓവര്‍ ഏറെക്കുറെ പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. രണ്ട് കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു. ഏദേശം രണ്ടര മണിക്കൂറോളം ഇത് തുടര്‍ന്നു. ഒരു ഉപയോക്താവ് എക്സില്‍ കുറിച്ചു
‘ഇലക്ട്രോണിക്സിറ്റി ഫ്ളൈഓവറില്‍ ഗതാഗതം ഒന്നര മണിക്കൂറിലേറെയായി പൂര്‍ണ്ണമായും സ്തംഭിച്ചു. ഞാന്‍ ഇപ്പോള്‍ 30 കിലോമീറ്റര്‍ അകലെയുള്ള എന്റെ വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞു. വിവിധ കമ്പനികളിലെ ഭൂരിഭാഗം ജീവനക്കാരും നിരാശരായി നടക്കാന്‍ തുടങ്ങുന്നത് നമുക്ക് കാണാം’ മഡിവാള ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഓരാള് എക്സില്‍ കുറിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ബൊമ്മനഹള്ളിയില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ രണ്ട് മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചതായി മറ്റൊരു ഉപയോക്താവ് കുറിച്ചു.