മുംബൈ : ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടയാൾ പിടിയിൽ. ജംഷഡ്പൂർ സ്വദേശിയായ ഇയാളെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തതത്.
“ജംഷഡ്പൂരിലെ ലോക്കൽ പോലീസിന്റെ സഹായത്തോടെ, അന്വേഷണം നടത്തി. സന്ദേശം അയച്ചയാളെ അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരും,” പോലീസ് പറഞ്ഞു.
നേരത്തെ, മുംബൈ ട്രാഫിക് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് അജ്ഞാതനായ ഒരാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചിരുന്നു.
ഒക്ടോബർ 18നാണ് മുംബൈ ട്രാഫിക് പോലീസിന്റെ കൺട്രോൾ റൂം നമ്പരിലേക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുംബൈ ട്രാഫിക് പോലീസിന് അതേ നമ്പറിൽ നിന്ന് മറ്റൊരു സന്ദേശവും ലഭിച്ചു. ക്ഷമാപണം നടത്തിക്കൊണ്ടുള്ള സന്ദേശമായിരുന്നു അത്.