തൃശൂര്‍ : പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. രാത്രി ഏഴ് മണിയോടെ അറസ്റ്റ് ചെയ്തെങ്കിലും അറസ്റ്റ് വിവരം പൊലീസ് പുറത്തു വിട്ടില്ല. ആലുവ സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ് പി ഐശ്യര്വ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി.
2001ല്‍ വാഴാനിക്കാവില്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടല്‍മുറിയില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.