റാഞ്ചി : ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തിറക്കി കോൺഗ്രസ്. 21 പേരുടെ സ്ഥാനാർഥിപട്ടികയാണ് പുറത്തിറക്കിയത്.
സംസ്ഥാനത്തെ ധനമന്ത്രിയും മുതിർന്ന നേതാവുമായ രാമേശ്വവർ ഒറെയോൺ ലോഹർദഗ സീറ്റിൽ നിന്ന് ജനവിധി തേടും. മുതിർന്ന നേതാവ് അജോയ് കുമാർ ജംഷധ്പുർ ഈസ്റ്റിൽ നിന്ന് മത്സരിക്കും. ശിപ്ലി നേഹ മന്ദർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
ജാർഖണ്ഡിൽ ജെഎംഎമ്മുമായി സഖ്യമായാണ് കോൺഗ്രസ് മത്സരിക്കുന്നത്. നിലവിൽ ജെഎംഎം-കോൺഗ്രസ് സഖ്യമാണ് ജാർഖണ്ഡിൽ അധികാരത്തിലുള്ളത്.
ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 13ന് ആദ്യ ഘട്ടവും 20ന് രണ്ടാം ഘട്ടവും നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.