തിരുവനന്തപുരം : പൂരം വെടിക്കെട്ടിലെ നിയന്ത്രണങ്ങൾ കേന്ദ്രം ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. രാജൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. അനാവശ്യവും യുക്തിരഹിതവും ആണ് കേന്ദ്രത്തിന്റെ തീരുമാനങ്ങൾ. എല്ലാ ആചാരങ്ങളോടെയും പൂരം നടത്താൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നു.
തൃശൂർ പൂരം വെടിക്കെട്ടിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് നേരത്തെ തിരുവമ്പാടി ദേവസ്വവും ആവശ്യപ്പെട്ടിരുന്നു. ഇളവില്ലെങ്കിൽ പൂരം വെടിക്കെട്ട് ഓർമയാകുമെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ പറഞ്ഞത്. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വേണം, പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഗിരീഷ്കുമാർ പറഞ്ഞിരുന്നു.