ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ചെൽസിയെ തോൽപ്പിച്ച് ലിവർപൂൾ എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.
മുഹമ്മദ് സാലയും കർട്ടിസ് ജോൺസുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. നികോലാസ് ജാക്സൺ ആണ് ചെൽസിക്കായി ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ 21 പോയിന്റുമായി ഇപിഎൽ പോയിന്റ് ടേബിളിൽ ലിവർപൂൾ ഒന്നാമതെത്തി. 20 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.