ദുബായ് : വനിതാ ടി20 ലോകകപ്പിൽ ചാന്പ്യൻമാരായി ന്യൂസിലൻഡ്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോൽപ്പിച്ചു. വനിതാ ടി20 ലോകകപ്പിൽ ന്യൂസിലൻഡിന്റെ കന്നി കിരീടമാണ്.
ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 റൺസ് നേടാനെ സാധിച്ചുള്ളു. ദക്ഷിണാഫ്രിക്കൻ നിരയിൽ 33 റൺസ് നേടിയ ലോറ വോൽവാർട്ടിന് മാത്രമാണ് തിളങ്ങാനായത്. റോസ്മേരി മെയറും അമേലിയ കെറും ന്യൂസിലൻഡിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് അമേലിയ കെറിന്റെയും ബ്രൂക്ക് ഹാലിഡെയുടേയും സൂസി ബെയ്റ്റിസിന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. അമേലിയ 43 ഉം ഹാലിഡെ 38ഉം ബെയ്റ്റ്സ് 32ഉം റൺസ് നേടി.
ന്യൂസിലൻഡ് താരം അമേലിയ കെർ ആണ് ലോകകപ്പിലെയും മത്സരത്തിലേയും താരം.